
ഉഴമലയ്ക്കൽ:പുതുക്കുളങ്ങര റസിഡന്റ്സ് അസോസിയേഷൻ വാർഷികം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ആർ.മുരളീധരൻ നായർ അദ്ധ്യഷത വഹിച്ചു.ഉഴമലക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത മുഖ്യ പ്രഭാഷണം നടത്തി.മുൻ ദേവസ്വം ബോർഡ് മെമ്പർ ഉഴമലക്കൽ വേണുഗോപാൽ,വാർഡ് മെമ്പർ മാരായ എസ്.എസ്.ശാലിനികുമാരി,പുതുക്കുളങ്ങര അനിൽ കുമാർ,ട്രഷറർ എം.ഐ.ഷാജി തുടങ്ങിയവർ സംസാരിച്ചു അസോസിയേഷൻ പരിധിയിൽ ഉയർന്ന വിജയം നേടിയ പ്രതിഭകളെയും കലാകായിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച വരെയും ആദരിച്ചു. ഫിസിയോ തോറോപ്പിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു.