പാറശാല: പാറശാല പത്മകുമാർ രചിച്ച പറശിനി ശാലയുടെ പുരാവൃത്തം എന്ന ചരിത്ര പുസ്തകത്തിന്റെ പ്രകാശനം ജൂൺ 2ന് വൈകിട്ട് 3 ന് കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി ആനാവൂർ നാഗപ്പൻ സി.കെ.ഹരീന്ദ്രൻ എം.എൽ.എയ്ക്ക് നൽകി നിർവഹിക്കും.പാറശാല ജയമഹേശ് കല്യാണ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ.എസ്.കെ.അജയ്യകുമാർ പുസ്തക പരിചയം നടത്തും.മുൻ എം.എൽ.എ എ.ടി.ജോർജ്, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹൻ, പ്രൊഫ.ഉത്തരംകോട് ശശി, അഡ്വ.എസ്.അജയകുമാർ, അമരവിള രാമകൃഷ്ണൻ, അഡ്വ.കെ.ചെല്ലയ്യൻ നാടാർ എന്നിവർ മുഖ്യാതിഥിയായിരിക്കും.