തിരുവനന്തപുരം: 29-ാമത് പി.എൻ.പണിക്കർ ദേശീയ വായന മഹോത്സവത്തിന്റെ ഭാഗമായി കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാല വായനാദിന സാഹിത്യ മത്സരങ്ങൾ നടത്തും.യു.പി,എച്ച്.എസ്,കോളേജ്,പൊതുവിഭാഗം കഥ,കവിതാ രചനാ മത്സരങ്ങളാണ് നടത്തുന്നത്.വിഷയങ്ങൾ യു.പി:കഥ - ആ ഗ്രാമത്തിൽ ഞങ്ങൾ,കവിത - വസന്തം.എച്ച്.എസ്: കഥ - മതിലുകൾ,കവിത - മലയാളമൊഴി.കോളേജ്: കഥ - ഇര,കവിത - യുദ്ധഭൂമിയിൽ ഒരമ്മ.പൊതുവിഭാഗം: കഥ - അധികാരം,കവിത - കിനാവിന്റെ മുകിൽ ചാർത്ത്.കഥ 7 പേജും കവിത 36 വരികളും കൂടാൻ പാടില്ല. രചനകൾ ജൂൺ 15ന് മുൻപായി പി.എൻ.പണിക്കർ ഫൗണ്ടേഷൻ, വയനാദിന സാഹിത്യ മത്സരം,കൃഷ്ണാലയം, ഗവ.ആർട്സ് കോളേജിന് എതിർവശം,തൈക്കാട്,തിരുവനന്തപുരം, 695014 എന്ന വിലാസത്തിൽ ലഭിക്കണം.ഫോൺ: 7012612564. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ജൂലായ് 6ന് തിരുവനന്തപുരത്ത് വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.