പാറശാല: പൊഴിയൂർ റിഥം സ്‌കൂൾ ഒഫ് ഡാൻസിന്റെ 10 -മത് വാർഷികം 29 ന് വൈകിട്ട് 3ന് കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.പൊഴിയൂർ പരുത്തിയൂർ ക്രൈസ്റ്റ് ദ കിംഗ് കമ്മ്യുണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ കവി രാജൻ വി.പൊഴിയൂർ അദ്ധ്യക്ഷത വഹിക്കും.കൊല്ലങ്കോട്,പരുത്തിയൂർ ഇടവകകളിലെ ഫാ.ഡെയ്സൺ, ഫാ.ഡേവിഡ്സൺ, പൊഴിയൂർ സ്റ്റേഷൻ എസ്.എച്ച്.ഒ ഡി.ദീപു, സിനിമാനടനും മെന്റലിസ്റ്റുമായ ആദിത്യൻ.എ.കെ,വാർഡ് മെമ്പർ സെറാഫിൻ, മേക്കപ് ആർട്ടിസ്റ്റ് നിശാന്ത്, നാടക നടൻ രാമപുരം സജീവ് തുടങ്ങിയവർ പങ്കെടുക്കും.