മന്നൂർക്കോണം : ആനാട് പഞ്ചായത്തിലെ മന്നൂർക്കോണം വാർഡ് കുടുംബശ്രീയുടെ 26-ാം വാർഷികത്തോട് അനുബന്ധിച്ച് എന്നിടം പരിപാടി നടത്തി. മുള്ളുവേങ്ങമൂട് പീപ്പിൾസ് ലൈബ്രറി ഹാളിൽ ആനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയർപേഴ്സൺ ജമീലാബീവി അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ, സി.ഡി.എസ് അംഗം വിനോദിനി, ലേഖ, റാഫിയത്ത്, ജാസ്മിൻ സുജ, ഗിരിജ, സരിത, പ്രസന്ന എന്നിവർ സംസാരിച്ചു. ബാലസഭാ അംഗങ്ങൾ, ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ കലാപരിപാടികളും എസ്.എസ്.എൽ.സി , പ്ളസ്ടു വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.