#മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കൗമുദി ടി.വിയുടെ 11ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സിൽവർ ലൈൻ കോൺക്ളേവ് ഇന്ന് വൈകിട്ട് 5.30ന് തമ്പാനൂർ ഹോട്ടൽ ഹൈസിന്തിൽ നടക്കും. ഐക്യരാഷ്ട്ര സഭയുടെ ഈ ദശാബ്ദത്തിലെ പ്രധാന അജണ്ടകളിൽ ഒന്നായ ഹെൽത്തി ഏജിംഗാണ് കോൺക്ലേവിന്റെ തീം.

ചടങ്ങി​ൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയാവും. വിശിഷ്ട വ്യക്തികൾക്ക് മന്ത്രി ഉപഹാരങ്ങൾ സമ്മാനിക്കും. ഗാന രചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി അംഗം ബി.സന്ധ്യ എന്നിവർ പങ്കെടുക്കും. ഡി.എച്ച്.എസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബിബിൻ കെ.ഗോപാൽ, ആയൂർവേദ മെഡിക്കൽ എഡ്യുക്കേഷൻ മുൻ ഡയറക്ടർ ഡോ.എം.ആർ.വാസുദേവൻ നമ്പൂതിരി എന്നിവർ വിഷയം അവതരിപ്പിക്കും. പദ്മശ്രീ ലക്ഷിക്കുട്ടിയമ്മ,​ കാൻസർ രോഗത്തിനെ ഓടിത്തോല്പിച്ച തങ്കപ്രസാദ് തുടങ്ങിയവരെ ആദരിക്കും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായ എ.സി.റെജി അദ്ധ്യക്ഷനാകും. കൗമുദി ചാനൽ ന്യൂസ് ഹെഡ് ലിയോ സ്വാഗതം പറയും.

അമൃത് വേണി,​ മദർ ഇന്ത്യ,​ പങ്കജകസ്തൂരി,​ സൺ ഹോംസ്,​ അമരാലയ,​ ജോയ് ആലുക്കാസ്,​ കേരള ഭാഗ്യക്കുറി,​ മിൽമ,​ എസ്.യു.ടി പട്ടം,​ കെ.എസ്.ഇ.ബി,​ വിസ്‌മയാമാക്സ് അനിമേഷൻസ് എന്നിവരാണ് കോൺക്ളേവിന്റെ സ്പോൺസർമാർ.