തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ് ഐ.ടി.ഡബ്ലിയു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ജൂണിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂൺ എട്ടുവരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471-2560333, 9995005055.