കല്ലറ: നിയന്ത്രണംവിട്ട കാർ വീടിന്റെ മതിലിലിടിച്ച് കയറി.വീട്ടുമുറ്റത്തും പരിസരത്തും ആളില്ലാതിരുന്നതിനാൽ വൻഅപകടം ഒഴിവായി.ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.മുതുവിള-പരപ്പിൽ റോഡരികിൽ മുളമുക്കിന് സമീപം ശ്രീരംഗം വീട്ടിൽ ആശ.ജി.പിയുടെ വീടിന്റെ മതിലിലാണ് കാർ ഇടിച്ചുകയറിയത്.പരപ്പിൽ ഭാഗത്തുനിന്നും മുതുവിളയിലേയ്ക്ക് വരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.കാറിനുള്ളിൽ മൂന്നുപേരുണ്ടായിരുന്നു.ആർക്കും പരിക്കില്ല.മതിലും ഗേറ്റും പൂർണമായി തകർന്നു.