ശംഖുംമുഖം: എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ സമരം അവസാനിപ്പിച്ച് സർവീസുകൾ പുനരാരംഭിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകൾ എയർ ഇന്ത്യ സ്ഥിരമായി റദ്ദാക്കുന്നു. ഇതിനെതിരെ പല തവണ യാത്രക്കാർ രംഗത്തെത്തിയെങ്കിലും എയർ ഇന്ത്യ അധികൃതർ പരിഹാരത്തിന് തയ്യാറാകുന്നില്ല. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടേണ്ട ഐ. എക്സ് 584 -ാം നമ്പർ വിമാനം അവസാന നിമിഷം റദ്ദാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിൽ നിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിത്തത്. ഈ വിവരം യാത്രക്കാരുടെ ഫോണിൽ സന്ദേശമായും അയച്ചില്ല.
അതിനിടെ, ഇന്നലെ കനത്ത മഴയും മോശം കാലാവസ്ഥയും കാരണം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന ഖത്തർ, കുവെറ്റ്, എമിറേറ്റ്സ് ഇൻഡിഗോ എയർ ലൈനുകൾ ലാൻഡിംഗ് നടത്താൻ കഴിയാതെ വന്നതോടെ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു.