തിരുവനന്തപുരം: കൈക്കൂലി കേസിൽ സസ്‌പെൻഷനിലായ ഡിവൈ.എസ്.പിക്ക് നിയമനം നൽകി സർക്കാർ.
വിജിലൻസ് ഡിവൈ.എസ്.പിയായിരിക്കെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്‌പെൻഷനിലായ പി.വേലായുധൻ നായർക്കാണ് നിയമനം.
ഈ മാസം 31ന് വിരമിക്കാനിരിക്കെ വയനാട് ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പിയായാണ് പുനർനിയമനം. കഴിഞ്ഞ വർഷം മാർച്ചിലാണ് തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരുന്ന എസ്.നാരായണന്റെ അനധികൃത സ്വത്തു സമ്പാദന കേസ് അവസാനിപ്പിക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് വേലായുധൻ നായരെ സസ്‌പെൻഡ് ചെയ്‌തത്.