പാലോട്: ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ശാസത്രസമീക്ഷ പരിശീലന പരിപാടി ഡയറക്ടർ ഡോ.എസ്.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 251 വിദ്യാർത്ഥികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസഹായത്തോടെയാണ് സംഘടിപ്പിച്ചത്.