തിരുവനന്തപുരം: സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ ചാരിറ്റബിൾ സെന്ററിന്റെ രണ്ടാമത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 4ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. 2004 മുതൽ ചാലക്കുഴി റോഡിൽ പ്രവർത്തിച്ചുവരുന്ന സി.എച്ച്.സെന്ററിന്റെ സമീപത്താണ് പുതിയ അനക്സ്. നാല് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമിക്കാനും മറ്റു സൗകര്യങ്ങളോടുകൂടിയ വെയ്റ്റിംഗ് ലോഞ്ച്, രണ്ട് നിലകളിലായി ന്യൂറോ ആൻഡ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോ തെറാപ്പി സെന്റർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.
ചടങ്ങിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്‌ദുൾ വഹാബ്, എം.എൽ.എമാരായ വി.കെ.പ്രശാന്ത്, കെ.പി.എ.മജീദ്, പി.എം.എ.സലാം, ഡോ. എം.കെ.മുനീർ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി.ഇബ്രാഹിം, ഡെപ്യൂട്ടി മേയർ പി.കെ.രാജു, ആർ.സി.സി അഡി. ഡയറക്ടർ ഡോ. സജീദ്, കിംസ് ചെയർമാൻ ഡോ. സഹദുള്ള, എ.മുഹമ്മദ് ഷമീം, വി.എം.സുധീരൻ, ഡോ. അൻവർ അമീൻ, കെ.മുഹമ്മദ് ഈസ ഖത്തർ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.