പുഷ്‌പ 2 ദ റൂളിലെ സുടാനാ എന്നു തുടങ്ങുന്ന പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. അല്ലു അർജുന്റെയും രശ്‌മിക മന്ദാനയുടെയും ഗംഭീര ചുവടുകളാണ് ഗാനത്തിന്റെ പ്രധാന ആകർഷകം. പുഷ്‌പയുടെ ആദ്യഭാഗത്തിൽ ഹിറ്റടിച്ച 'സാമി" ഗാനത്തോട് കിടപിടിക്കും വിധം സിഗ്‌നേച്ചർ ചുവടുകൾ ഉൾപ്പെടുത്തിയാണ് പുതിയ ഗാനത്തിന്റെ ചിത്രീകരണം. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട, മലയാളി, ബംഗാളി പതിപ്പുകൾ റിലീസ് ആയി. ശ്രേയ ഘോഷാൽ ആണ് എല്ലാ ഭാഷയിലും ആലാപനം. ഗണേശ് ആചാര്യയാണ് കൊറിയോഗ്രാഫി.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററിൽ എത്തും.
പി.ആർ.ഒ: ആതിര ദിൽജിത്ത്.