ബാലരാമപുരം: പയറ്റുവിള പ്രീയദർശിനി സ്മാരക കലാം സാംസ്കാരിക വേദി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ദിശ സെമിനാറും സംഘടിപ്പിച്ചു. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കരിയർ കൗൺസിലർ പോൾസൺ വിഷയാവതരണം നടത്തി.കോട്ടുകാൽ ശ്യാമപ്രസാദ്,പയറ്റുവിള സോമൻ,ലൈബ്രറി പ്രസിഡന്റ് അനിൽകുമാർ,സെക്രട്ടറി സതീഷ് പയറ്റുവിള, എൽ.ശശിധരൻ,ലൈബ്രേറിയൻ സെൽവരാജ്.കെ എന്നിവർ സംബന്ധിച്ചു.