ആറ്റിങ്ങൽ: ദേശീയപാതയോട് ചേർന്ന് മാമത്ത് കാളചന്തയ്ക്ക് മുന്നിൽ പകുതി ഉണങ്ങി നിൽക്കുന്ന അയണിമരം നാട്ടുകാർക്കും വാഹനയാത്രികർക്കും ഭീഷണിയാകുന്നു.നഗരസഭ ബസ് സ്റ്റാൻഡ് എന്ന ബോർഡിനു മുന്നിലാണ് നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ഈ മരം. മരത്തിന് സമീപം 11 കെ.വി ലൈനും ട്രാൻസ്ഫോമറും ഹൈമാസ്റ്റ് ലൈറ്റുമുണ്ട്. ആറ്റിങ്ങൽ നഗരസഭയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ഹെൽത്ത് വിഭാഗം അന്വേഷണം നടത്തിയിട്ടുണ്ട്. അയണിമരം മുറിക്കാൻ വനം വകുപ്പിന്റെ അനുമതി വേണ്ടിവരുമെന്ന് പറയുന്നു. മരം അടിയന്തരമായി മുറിച്ചുനീക്കാൻ ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.