വർക്കല: ചെമ്മരുതി പഞ്ചായത്തിലെ മുത്താന പണയിൽ ക്ഷേത്രത്തിന് സമീപം നാല് വീടുകളിൽ വെള്ളം കയറി. രണ്ട് കുടുംബങ്ങളെ മുത്താന ഗവ.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് അവിടേക്ക് മാറ്റി. വടക്കേ പണയിൽ സന്ധ്യ ഭവനിൽ രാജുവിന്റെ ആറംഗ കുടുംബത്തെയും ബാബുവിന്റെ ഒൻപതംഗ കുടുംബത്തെയുമാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. മറ്റ് രണ്ട് വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി. ചെമ്മരുതി വില്ലേജ്,പഞ്ചായത്ത് അധികൃതരും സാമൂഹ്യ പ്രവർത്തകരും ദുരിതാശ്വാസ ക്യാമ്പിന് നേതൃത്യം നൽകി.