നെടുമങ്ങാട്: നാദം ഡാൻസ് ആൻഡ് മ്യൂസിക് അക്കാഡമി വാർഷികാഘോഷം വാളിക്കോട് വഴിയോര വിശ്രമകേന്ദ്രത്തിൽ നടന്നു.സംഗീതജ്ഞൻ ശ്രീപാർവതിപുരം പദ്മനാഭ അയ്യരുടെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ശ്രീദേവി സ്വാഗതം പറഞ്ഞു.വട്ടപ്പറമ്പിൽ പീതാംബരൻ,വട്ടപ്പാറ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചുവിശിഷ്ട വ്യക്തികളെ ആദരിച്ചു.വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.