nada

ചെമ്പഴന്തി: ചെമ്പഴന്തി മുരളീ ഭവനിൽ പരേതനായ ദാമോദരൻ വാദ്ധ്യാരുടെ മകൻ ഡി. നടരാജൻ (96) നിര്യാതനായി. (തിരുവനന്തപുരം ഗവ:പ്രസ്, ചെമ്പഴന്തി ഗുരുകുലം ആഘോഷ കമ്മിറ്റിയുടെ ദീർഘകാല വൈസ് പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ശാഖയുടെ മുൻ പ്രസിഡന്റ്, ഗുരുകുലം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്, രക്ഷാധികാരി എന്നിങ്ങനെ സേവനം അനുഷ്ഠിച്ചു). ഭാര്യ: പരേതയായ ഓമന. മക്കൾ: പരേതനായ മുരളീധരൻ,​ സുരേഷ്ബാബു,​ ചന്ദ്രഭാനു,​ അനിൽകുമാർ,​ ഷാജി,​ ബൈജു.​ മരുമക്കൾ: ജയകുമാരി,​ സാന്ധ്ര,​ അഞ്ജലി,​ ജോത്സന,​ നന്ദ,​ വിജശ്രീ.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കോലത്തുകര ശ്മശാനത്തിൽ. സഞ്ചയനം: 3ന് രാവിലെ 9.00ന്.