തിരുവനന്തപുരം: പി.ടി.പി നഗർ എസ്.എഫ്.എസ് സിറ്റി സ്കേപ്പ് ഫ്ലാറ്റ് (കൊട്ടാരക്കര,കോട്ടവട്ടം രമാനിവാസിൽ) ജി. സുരേന്ദ്രൻ നായർ (83,എക്സ് സർവീസ്, ഹിന്ദുസ്ഥാൻ ലാറ്റക്സ്) നിര്യാതനായി. ഭാര്യ: രമാദേവി. (റിട്ട. സ്‌കൂൾ ടീച്ചർ എച്ച്.എസ്.കോട്ടവട്ടം). മക്കൾ: എസ്. സുരേഷ് കുമാർ (ഐ.എ.എസ്), ഡോ. സ്മിത മഹേഷ്, സരിത ശ്രവൺ (എൻ.എസ്.എസ്‌കോളജ്, ധനുവച്ചപുരം). മരുമക്കൾ: നോനിക്ക സുരേഷ്, ഡോ. മഹേഷ്, ഡോ. ശ്രവൺ കുമാർ. പത്തനാപുരം പട്ടാഴി ഓലിക്കൽ കുടുംബാംഗമാണ്. കോട്ടവട്ടം ജി.എസ് എന്നപേരിൽ ചെറുകഥകളും സാഹിത്യകാരന്റെ ഭാര്യ എന്ന ചെറുകഥ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിമുക്ത സൈനികരുടെ സംഘടനയായ കേരള സ്റ്റേറ്റ് എക് സർവീസ് ലീഗിന്റെ സജീവ പ്രവർത്തകനും വിമുക്തഭടൻ എന്ന മാസിയുടെ സ്ഥാപക എഡിറ്ററുമായിരുന്നു. സഞ്ചയനം ജൂൺ 2ന് രാവിലെ 8.30ന് എസ്.എഫ്.എസ് സിറ്റി സ്കേപ്പ് ഫ്ലാറ്റ് ഹാളിൽ.