തിരുവനന്തപുരം: പി.ഡബ്ല്യു.സി, എസ്.എൻ.സി ലാവ്‌ലിൻ കമ്പനികളിൽ നിന്നുള്ള അഴിമതിപ്പണം മന്ത്രിസഭയിലെയും സി.പി.എമ്മിലെയും പലർക്കും ലഭിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. രണ്ടു കമ്പനികളും എൽ.ഡി.എഫ് സർക്കാരുകളുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ചിട്ടുള്ളവയാണ്. ശരിയായ അന്വേഷണം നടന്നാൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരും. ഇതിന്റെയെല്ലാം സൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൺസൾട്ടൻസി പേരിൽ അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ.