അഥർവയുടെ നായികയായി മമിത ബൈജു വീണ്ടും തമിഴിൽ. നവാഗതനായ ആകാശ് ഭാസ്കരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സംഗീത സംവിധായകൻ തമൻ വീണ്ടും അഭിനേതാവാകുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
സുധ കൊങ്കരയുടെ ശിഷ്യനാണ് ആകാശ് ഭാസ്കരൻ. ജി.വി. പ്രകാശിന്റെ നായികയായി റിബൽ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു തമിഴ് അരങ്ങേറ്റം നടത്തിയത്. മമിതയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് . അകാലത്തിൽ വിടപറഞ്ഞ തമിഴ് നടൻ മുരളിയുടെ മകനാണ് അഥർവ .അതേസമയം പ്രേമലുവിന്റെ ചരിത്ര വിജയം മമിത ബൈജുവിന് ഏറെ ആരാധകരെ തമിഴിലും നേടികൊടുത്തു.സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന മമിത ബൈജു ഒാപ്പറേൻ ജാവ, ഖോ ഖോ, സൂപ്പർ ശരണ്യ, പ്രണയ വിലാസം എന്നീ സിനിമകളിലും തിളങ്ങിയിരുന്നു.