k

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ നവീകരിച്ച ഫിസിയോതെറാപ്പി പുനഃരധിവാസ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു.

എസ്.യു.ടി ആശുപത്രി 'റിലീവയുമായി' ചേർന്ന് ആരംഭിച്ച പുനഃരധിവാസ കേന്ദ്രത്തിൽ ശ്വാസകോശ സംബന്ധമായും ഗൈനക്കോളജിയിലെ പ്രീനേറ്റൽ ആൻഡ് പോസ്റ്റ് നേറ്റൽ വിഭാഗത്തിലെയും ന്യൂറോളജി,കാർഡിയോളജി,ഓർത്തോപീഡിക് എന്നീ വിഭാഗങ്ങളുടെയും ചികിത്സ ലഭിക്കും.'റിലീവയുടെ' സി.ഇ.ഒ സുബോധ് ഗുപ്ത നൂതന ചികിത്സാ രീതികൾ വിശദീകരിച്ചു.ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് ഡോ.രാജശേഖരൻ നായർ, ചീഫ് ലെയ്സൺ ഓഫീസർ രാധാകൃഷ്ണൻ നായർ, സീനിയർ ഡോക്ടർമാരായ ഡോ.ഉണ്ണികൃഷ്ണൻ, ഡോ.എം.ബാലകൃഷ്ണൻ, ഡോ.സുരേഷ് കുമാർ.കെ.എൽ, ഡോ.അനൂപ്.എസ്.പിള്ള, ഡോ.സോഫിയ സലിം മാലിക്, ഡോ.കോശി മാത്യു പണിക്കർ,ഡോ.പ്രിയങ്ക ത്യാഗി, ഫിസിയോതെറാപ്പി വിഭാഗം മേധാവി അജയ്ലാൽ തുടങ്ങിയവർ പങ്കെടുത്തു.