തിരുവനന്തപുരം: യൂക്കാലി മുറിച്ചു മാറ്റുന്നതിന് പകരം നട്ടുപിടിപ്പിക്കേണ്ട സസ്യങ്ങളെ കുറിച്ച് പദ്ധതി സമർപ്പിക്കാൻ കേരള വനം വികസന കോർപറേഷന് (കെ.എഫ്.ഡി.സി) മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദേശം. കെ.എഫ്.ഡി.സി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് നിർദ്ദേശം. കെ.എഫ്.ഡി.സി ജനറൽ ബോഡി യോഗത്തിന് ശേഷമാണ് ചെയർപേഴ്സൺ ലതിക സുഭാഷ്, എം.ഡി ജോർജി, പി. മാത്തച്ചൻ എന്നിവർ മന്ത്രിയുമായി ചർച്ച നടത്തിയത്. സർക്കാരിന്റെ നയത്തിന് വിരുദ്ധമായി കെ.എഫ്.ഡി.സിയുടെ തോട്ടങ്ങളിൽ യൂക്കാലി നട്ടുപിടിപ്പിക്കില്ലെന്നും പകരം നയത്തിൽ നിർദേശിക്കുന്ന മരങ്ങൾ ഘട്ടംഘട്ടമായി നട്ടുപിടിപ്പിക്കാൻ ബോർഡ് തീരുമാനിച്ചെന്നും അധികൃതർ അറിയിച്ചു.