തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെയും വെറ്ററിനറി യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി അമേരിക്കയിലെ ജോർജിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ മന്ത്രി ചിഞ്ചുറാണിയെ സന്ദർശിച്ചു. സർവകലാശാലയുടെ ക്യാമ്പസുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ ലാബുകളിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിപാടി ഒരു വിദേശ സർവകലാശാലയുമായി സഹകരിച്ച് നടപ്പാക്കുന്നത്. ഭാവിയിൽ കേരളത്തിലെ കുട്ടികൾക്കും വിദേശത്ത് ഇന്റേൺഷിപ്പ് അവസരം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രോഗ്രാമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ പറഞ്ഞു.