തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5 വരെയും ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 7 വരെയും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുംമുഖം, ഓൾ സെയിന്റ്സ്, ചാക്ക, ഈഞ്ചയ്ക്കൽ, പടിഞ്ഞാറേകോട്ട, എസ്.പി ഫോർട്ട്, ശ്രീകണ്‌ണ്ഠേശ്വരം തകരപ്പറമ്പ് ഫ്ലൈ ഓവർ, പവർഹൗസ്, ചൂരക്കാട്ടുപാളയം, കിള്ളിപ്പാലം, കരമന, പാപ്പനംകോട്, നേമം, പള്ളിച്ചൽ വരെയുള്ള റോഡിലും പള്ളിച്ചൽ മുതൽ ഇഞ്ചിവിള വരെ ദേശീയപാതയിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചാക്ക, ലോർഡ്‌സ്‌ ജംഗ്‌ഷൻ, വെൺപാലവട്ടം, കിംസ് ആശുപത്രി റോഡിലും ചാക്ക, പേട്ട, പള്ളിമുക്ക്, കണ്ണമ്മൂല, കുമാരപുരം, മെഡിക്കൽ കോളേജ് വരെയുള്ള റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ റോഡുകളിലെ ഇരുവശങ്ങളിലും സർവീസ് റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇന്നും ശനിയാഴ്ചയും ഉച്ചക്ക് 12.30 മുതൽ വൈകിട്ട് 6 വരെ ശംഖുംമുഖം-എയർപോർട്ട് മുതൽ ചാക്ക വരെയുള്ള റോഡിലെയും ചാക്ക മുതൽ പള്ളിച്ചൽ വരെയുള്ള റോഡിലെയും പള്ളിച്ചൽ മുതൽ ഇഞ്ചിവിള വരെയുള്ള ദേശീയപാതയിലെ 100 മീറ്റർ ചുറ്റളവിൽ ഔദ്യോഗനിരീക്ഷണ ആവശ്യങ്ങൾക്ക് ഒഴികെ ഡ്രോൺ ഉപയോഗിക്കുന്നത് നിരോധിച്ചതായി സിറ്റി പൊലീസ് അറിയിച്ചു. സംശയങ്ങൾക്ക്: 04172558731, 9497930055, 9497987001, 9497987002.