തിരുവനന്തപുരം: ഈ വർഷം തെക്കൻ കേരളത്തിൽ കജാരിയ കമ്പനിയുടെ പ്രീമിയം ക്വാളിറ്റി ടൈലുകൾ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയതിനുള്ള അവാർഡ് ന്യൂ രാജസ്ഥാൻ മാർബിൾസിനു ലഭിച്ചു. ബാങ്കോക്കിൽ നടന്ന ചടങ്ങിൽ കജാരിയ കമ്പനി പ്രസിഡന്റ് ഗൗതം സേട്ടിൽ നിന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ അവാർഡ് ഏറ്റുവാങ്ങി. ഇത് എട്ടാം തവണയാണ് കജാരിയായുടെ പ്രീമിയം ക്വാളിറ്റി ടൈൽസ് വിൽപ്പന നടത്തിയതിനുള്ള അംഗീകാരം ന്യൂ രാജസ്ഥാൻ മാർബിൾസിന് ലഭിക്കുന്നത്. ന്യൂരാജസ്ഥാൻ മാർബിൾസിന്റെ എല്ലാ ഷോറൂമിലും ഹോൾസെയിൽ ഡിവിഷൻ ആരംഭിച്ചതും ചെറുകിട കച്ചവടക്കാർക്കും ഫ്ലാറ്റ് നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും ഹോൾസെയിൽ വിലയ്ക്ക് നൽകിയതുമാണ് ഈ വർദ്ധനവിന് കാരണമെന്ന് സി.വിഷ്ണുഭക്തൻ പറഞ്ഞു. 34 വർഷമായി ന്യൂ രാജസ്ഥാൻ മാർബിൾസ് കേരളത്തിൽ ആരംഭിച്ചിട്ട്. അന്നുമുതൽ ഉപഭോക്താക്കൾക്ക് കാലത്തിനും ഇഷ്ടത്തിനും അനുസരിച്ച് സത്യസന്ധമായി സേവനം നൽകിവരികയാണ്. കെട്ടിട നിർമ്മാണത്തിൽ ഫ്ലോറിംഗ് സമയത്ത് ന്യൂ രാജസ്ഥാൻ മാർബിൾസ് എന്ന പേരാണ് ആരുടെയും മനസ്സിൽ ആദ്യം എത്തുന്നതെന്നും അത്രമാത്രം വിശ്വാസം നേടിയെടുക്കാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കജാരിയായുടെ ഇന്ത്യയിലുള്ള ആയിരത്തോളം ഡീലർമാർ ചടങ്ങിൽ പങ്കെടുത്തു.