നാളെ ദുബായിൽ പ്രഖ്യാപനം
മികച്ച വിജയം നേടുന്ന ബിജു മേനോൻ , ആസിഫ് അലി ചിത്രം തലവന് രണ്ടാം ഭാഗം. ദുബായിൽ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന അണിയറ പ്രവർത്തകർ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപിക്കും നാളെ അവിടെ നടത്താനാണ് ഒരുങ്ങുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിൽ രണ്ടു വ്യത്യസ്ത റാങ്കുകളിലെ പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിനു രണ്ടാം ഭാഗം ഉണ്ടെന്ന സൂചന നൽകിയാണ് തലവൻ അവസാനിക്കുന്നത്. പൊലീസ് വേഷങ്ങളിൽ എത്തി ബിജു മേനോനും ആസിഫ് അലിയും തിളങ്ങുക തന്നെ ചെയ്തു.മഓർഡിനറി, വെള്ളിമൂങ്ങ, അനുരാഗകരിക്കിൻവെള്ളം എന്നീ ചിത്രങ്ങളിൽ ബിജുമേനോൻ - ആസിഫ് അലി കൂട്ടുകെട്ട് ഒരുമിച്ചിട്ടുണ്ട്.
ഫീൽ ഗുഡ് ചിത്രങ്ങളിൽ നിന്ന് മാറി സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവൻ മികച്ച ത്രില്ലർ ചിത്രം എന്നു വിശേഷിപ്പിക്കാം. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, രഞ്ജിത്ത്, ജാഫർ ഇടുക്കി, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, സുജിത് ശങ്കർ, ജോജി കെ. ജോൺ, ദിനേശ്, അനൂപ്, നന്ദൻ ഉണ്ണി, ടെസ എന്നിവരാണ് പ്രധാന താരങ്ങൾ. ശരത് പെരുമ്പാവൂർ , ആനന്ദ് തേവർക്കാട്ട് എന്നിവരാണ് തിരക്കഥ. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ദീപക് ദേവ് ആണ് .
അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം.