കൃഷ്ണ ഭക്തയായ ബാലാമണിയായി നവ്യ നായർ എത്തിയ നന്ദനം സിനിമയിൽ കൃഷ്ണനായി തിളങ്ങിയ താരമാണ് ഡൽഹിക്കാരനായ അരവിന്ദ്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന്റെ സിനിമാ അരങ്ങേറ്റം.
നർത്തകൻ കൂടിയായ അരവിന്ദിനൊപ്പമുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. 75 കോടി ക്ലബ് കടന്ന പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിൽ എത്തിയ ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് സീനിൽ അരവിന്ദ് അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.22 വർഷത്തിനുശേഷം പൃഥ്വിരാജും അരവിന്ദും ഒരുമിച്ച ചിത്രം കൂടിയാണ് ഗുരുവായൂരമ്പലനടയിൽ.ചിത്രീകരണത്തിനിടെ ലൊക്കേഷനിൽനിന്ന് പകർത്തിയതാണ് ചിത്രം. നളചരിതം നാലാം ദിവസം ആണ് അരവിന്ദിന്റെ ആദ്യ മലയാള ചിത്രം. കൂട്ട്, വജ്രം, വാണ്ടഡ്, തന്ത്ര, പ്രജാപതി, നന്മ, മമ്മി ആന്റ് മി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിജയ് ചിത്രം ഗോട്ടിലും അഭിനയിക്കുന്നുണ്ട്.മലയാളം ചാനൽ ഷോകളിൽ വിധി കർത്താവായും പ്രത്യക്ഷപ്പെടാറുണ്ട്.