ഒരാഴ്ചത്തെ ആത്മീയ യാത്രയ്ക്കായി തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് ഹിമാലയത്തിൽ എത്തി.
ഏതാനും ദിവസത്തെ ധ്യാനത്തിനായി ഉത്തരാഖാണ്ഡിലെ മഹാവതാർ ബാബാജി ഗുഹയിൽ എല്ലാ വർഷവും രജനികാന്ത് എത്താറുണ്ട്. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയൻ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ഉടനെയാണ് ചെന്നൈ വിമാനത്താവളം വഴി ഹിമാലയത്തിലേക്ക് പുറപ്പെട്ടത്.രജനികാന്ത്
മടങ്ങി എത്തിയാൽ ഉടൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുൻപ് ഹിമാലയം സന്ദർശനം രജനികാന്തിന് പതിവാണ്.