മുടപുരം: സി.ഐ.ടി.യു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ എല്ലാ തൊഴിൽകേന്ദ്രങ്ങളിലും പതാകയുയർത്തി.എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ശുചീകരണം നടന്നു. ആറ്റിങ്ങൽ ഡയറ്റിൽ എം.മുരളിയും, മുദാക്കൽ വാളക്കാട് സ്കൂളിൽ എം.ബി. ദിനേശും,കൂന്തള്ളൂർ സ്കൂളിൽ ജി.വേണുഗോപാലൻ നായരും,ചിറയിൻകീഴ് ശർക്കര സ്കൂളിൽ വി.വിജയകുമാറും, കടയ്ക്കാവൂർ തൊപ്പി ചന്ത മാർക്കറ്റ് എസ്.സാബുവും,അഞ്ചുതെങ്ങ് ജംഗ്ഷനിൽ സി.പയസും,വക്കം മാർക്കറ്റ് എ.ആർ.റസലും ശുചീകരണോദ്ഘാടനം നിർവഹിച്ചു.
ഉച്ചയ്ക്ക് ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി.സി.ഐ.ടി.യു നിർദേശപ്രകാരം കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതാവ് പ.വി.സുനിൽകുമാറിന്റെ മാതാവ് എസ്.വാസന്തിയുടെ മരണാനന്തര ചടങ്ങിനോടനുബന്ധിച്ചാണ് ഉചഭക്ഷണം നൽകിയത്.ഭക്ഷണ വിതരണോദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ഉദ്ഘാടനം ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ.ഷീജ, സി.ഐ.ടി.യു നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു. സ്ഥാപകദിനത്തോടനുബന്ധിച്ച് മുൻകാല നേതാക്കളായ കെ.രാജൻ ബാബുവിനെയും എം.വി.കനകദാസിനെയും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ.സുഭാഷും,അഡ്വ.ആറ്റിങ്ങൽ ജി.സുഗുണനും ചേർന്ന് ആദരിച്ചു.അഞ്ചുതെങ്ങ് സുരേന്ദ്രൻ,എസ്.ചന്ദ്രൻ.പി.മണികണ്ഠൻ ബി.ശിശോഭനൻ,എസ്.ജി.ദിലീപ് കുമാർ,കെ.ശിവദാസൻ,എസ്.രാജശേഖരൻ,ടി.ബിജു എന്നിവർ പങ്കെടുത്തു.സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച ആനത്തലവട്ടം ആനന്ദന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും കണ്ടു.