അഞ്ചാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ പഞ്ചവർഷ ഇന്റഗ്രേറ്റഡ് എം.ബി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. പരീക്ഷയോടനുബന്ധിച്ച് എൻ.സി.സി, സ്‌പോർട്സ് വിദ്യാർത്ഥികൾക്കായി നടത്തിയ സ്‌പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബികോം. പരീക്ഷയോടനുബന്ധിച്ചുള്ള സ്‌പെഷ്യൽ പരീക്ഷകൾ ജൂൺ 5 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എം.എസ്‌സി ഇലക്‌ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 4, 5 തീയതികളിൽ നടത്തും.
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജർമ്മൻ എ1 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ എൽ.ബി പരീക്ഷയുടെ വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.പി.ഇ.എസ്, നാലാം സെമസ്റ്റർ (റഗുലർ - 2022 അഡ്മിഷൻ & സപ്ലിമെന്ററി - 2020, 2021 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 31 മുതൽ ജൂൺ 7 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ- അഞ്ച് സെക്ഷനിൽ ഹാജരാകണം.
കണ്ണൂർ സർവകലാശാല പ്രായോഗിക പരീക്ഷ
നാലാം സെമസ്റ്റർ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പ്രോഗ്രാമിന്റെ പ്രോജക്ട്/ വൈവ പരീക്ഷ ജൂൺ 10, 11 തീയതികളിലും എം.ടി.ടി.എം പ്രോഗ്രാമിന്റെ പ്രായോഗിക/ പ്രോജക്ട്/ വൈവ പരീക്ഷ ജൂൺ 18, 19, 20 തീയതികളിലും എം.എ സോഷ്യൽ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഹിസ്റ്ററി പ്രോഗ്രാമിന്റെ പ്രോജക്ട്/ വൈവ പരീക്ഷ ജൂൺ 10നും നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.
പരീക്ഷാഫലം
ബി.എ എൽ എൽ.ബി പ്രോഗ്രാമിന്റെ ഒന്ന് (നവംബർ 2023) ആറ്, പത്ത് (മേയ് 2024) സെമസ്റ്റർ (റഗുലർ/ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ ജൂൺ 12ന് വൈകിട്ട് 5 വരെ സർവകലാശാലയിൽ സ്വീകരിക്കും.