ksu-leader

തിരുവനന്തപുരം: കെ.എസ്.യു കൂട്ടത്തല്ലിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ന്യായീകരണം തള്ളി കെ.കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ രംഗത്തിറങ്ങിയതോടെ പോര് മുറുകി. കെ.എസ്.യുവിന്റെ സ്ഥാപകദിനത്തിൽ സംഘടനാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവും അദ്ദേഹം നടത്തി. കുട്ടികൾ മദ്യം ഉപയോഗിച്ച് തമ്മിൽ തല്ലിയെന്ന് പറയുന്നത് പാർട്ടിക്ക് അപമാനമാണെന്നും അതിനെ ലാഘവവൽക്കരിക്കുന്ന നിലപാട് ശരിയല്ലെന്നും സുധാകരൻ പറഞ്ഞു..
കൂട്ടത്തല്ലിൽ കെ.പി.സി.സി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കുമെന്ന് സമിതിയംഗം എം.എം നസീർ പറഞ്ഞു. കെ.എസ്.യു നേതാക്കളുടെ വിശദീകരണവും

ഉൾപ്പെടുത്തും. കെ.എസ്.യു. പ്രസിഡന്റ് അലോഷ്യസ് സേവ്യറെ മാറ്റണമെന്ന ആവശ്യം റിപ്പോർട്ടിനൊപ്പം സുധാകരൻ ഹൈക്കമാന്റിനെ ഉന്നയിച്ചേക്കും.വിഷയത്തിലുണ്ടായ എൻ.എസ്.യു.ഐ നടപടിയും ഏകപക്ഷീയമെന്നാണ് സുധാകരപക്ഷത്തിന്റെ പരാതി.

വിഷയം അന്വേഷിക്കാൻ മറ്റൊരു സമിതിയെ കെ.എസ്.യു നേതൃത്വം ചുമതലപ്പെടുത്തിയതിലും കെ.പി.സി.സി നേതൃത്വത്തിന് അതൃപ്തിയുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷനെ വേണ്ട വിധം ക്ഷണിക്കാതെ ക്യാമ്പ് നടത്തിയതിലുള്ള അമർഷവും കേന്ദ്ര നേതൃത്വത്തെ അറിയിക്കും.