pk-kunjalikkutty

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. പ്ലസ് വൺ സീറ്റ് സംബന്ധിച്ച് സർക്കാരിന്റെ കണക്കുകൾ ശരിയല്ലെന്ന് മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയതായും കുറവുള്ള സീറ്റുകളുടെ വിവരം തയ്യാറാക്കി സർക്കാരിന് കൈമാറുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സമ്മതിച്ചു. എന്നാൽ ആദ്യ അലോട്ട്‌മെന്റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾക്ക് രാഷ്ട്രീയലക്ഷ്യമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രശ്നം പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.