rc

തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് (ഡ്യൂപ്ലിക്കേറ്റ് ആർ.സി) ലഭിക്കുന്നതിന് പൊലീസിന്റെ സാക്ഷ്യപത്രം ഒഴിവാക്കിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കേന്ദ്രനിർദ്ദേശത്തെ തുടർന്നാണിത്. പത്രപ്പരസ്യം നൽകിയതിന്റെ പകർപ്പ് ഹാജരാക്കി ആർ.സിയുടെ പകർപ്പിന് അപേക്ഷിക്കാം. നിലവിൽ ആർ.സി പകർപ്പിന് അപേക്ഷിക്കുന്നവർക്ക് പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ആർ.സി കാണാതായെന്നും വീണ്ടെടുക്കുക സാദ്ധ്യമല്ലെന്നുമാണ് പൊലീസ് സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നത്. ഈ നടപടിയാണ് ഒഴിവാക്കിയത്.