തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ഇന്ന് 60 വയസ് തികയുന്നു. ജനനതീയതി പ്രകാരം ഇന്നാണ് പിറന്നാളെങ്കിലും കർക്കടകത്തിലെ ചതയമാണ് ജന്മനക്ഷത്രം. പിറന്നാൾ ദിനത്തിൽ പ്രത്യേക പരിപാടികളും കാര്യമായ ആഘോഷങ്ങളുമില്ല. താൻ ഒരിക്കലും പിറന്നാൾ ദിനം ആഘോഷിച്ചിട്ടില്ലെന്നും എല്ലാ ദിവസവും പോലെ അത് കടന്നുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.