1

തിരുവനന്തപുരം:പ്ലാൻ ഫണ്ടിൽ അനുവദിക്കുന്ന പണം നഷ്ടപ്പെടുത്താനുള്ള ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും അമിതാവേശം സർക്കാർ പ്രസുകളെ ദയാവധത്തിന് വിട്ടുകൊടുക്കുകയാണെന്ന് കെ.മുരളീധരൻ എം.പി ആരോപിച്ചു. കേരള ഗവ.പ്രസ് വർക്കേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിരമിക്കുന്ന സംസ്ഥാന സെക്രട്ടറി അനിൽ വെമ്പായം,എൻ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ജെ.എഡിസൺ യൂണിയനംഗങ്ങളായ അനിൽ.ടി.എം,പ്രദീപ് കുമാർ.ടി,ബിജു.എം,അംബിക, മാധുരി ദേവി, ബാലകൃഷ്ണൻ, പ്രതിഭ, മനോഹരൻ, മുരളീധരൻ, പ്രദീപ് കുമാർ. എസ് എന്നിവർക്ക് ഉപഹാരം നൽകി.സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ കരമന അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.അഡ്വ.പി.എ.സലിം,കെ.സുരേഷ് ബാബു,വി.ആർ.പ്രതാപൻ,വഞ്ചിയൂർ രാധാകൃഷ്ണൻ, ടി.എച്ച്.ഫിറോസ് ബാബു ,അഡ്വ.ബി.രാജൻ,ശ്രീകാര്യം മോഹനൻ, ഷാജി കുര്യൻ, അനീഷ് കൃഷ്ണ, സന്തോഷ് കുമാർ,വിജി,ജോമി സ്റ്റീഫൻ, സുൾഫിക്കർ, ഷാജി പോൾ, രഞ്ജിത്ത് ബി, വേണുഗോപാലൻ നായർ,സജീദ്, അഭിലാഷ് എന്നിവർ പങ്കെടുത്തു.