photo

നെടുമങ്ങാട് :പുതിയ അദ്ധ്യയന വർഷ പ്രവേശനോത്സവത്തിൽ കുരുന്നുകളെ വരവേല്ക്കാൻ കോക്കോതമംഗലം ഗവൺമെന്റ് സ്കൂളിൽ നാട്ടുകാരുടെ കൂട്ടായ്മ.പൂർവ വിദ്യാർത്ഥികളും പൊതുപ്രവർത്തകരും ചേർന്ന് സ്കൂൾ പരിസരവും പ്രദേശവും വൃത്തിയാക്കി.അരുവിക്കര ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയിരുന്നു.പുതിയ സ്മാർട്ട് ക്ലാസിനായി പഞ്ചായത്ത് സമിതി മുൻകൈ എടുത്ത് ബഞ്ചും ഡസ്ക്കും അനുവദിച്ചു.അദ്ധ്യാപക-രക്ഷാകർതൃ സമിതിയും നാട്ടുകാരും ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചാണ് പ്രവേശനോത്സവം വിപുലമായി സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നത്.ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മെമ്പറുമായ കളത്തറ മധു,മുണ്ടേല പ്രവീൺ,ശ്യാം ജോർജ്,ശ്യാം കൃഷ്ണൻ, കളത്തറ ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.