tharo

തിരുവനന്തപുരം: മേയ് രണ്ടിന് ഗോവയിൽ നിന്നും തുടങ്ങിയ ശശിതരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഇന്നലെ ഹിമാചാലിൽ സമാപിച്ചു. ഗുജറാത്ത്,മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്,തെലങ്കാന,ഡൽഹി,ഹരിയാന,ബീഹാർ,പഞ്ചാബ് സംസ്ഥാനങ്ങളിലാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങിയത്. ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക വിഷയങ്ങളും രാജ്യത്തെ യുവാക്കളും വനിതകളും കർഷകരും ആഭിമുഖീകരിക്കുന്ന വിഷയങ്ങളും കണക്കുകൾ സഹിതം അദ്ദേഹം അവതരിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദ്ദേശപ്രകാരം അമൃത്സറിൽ എത്തിയ അദ്ദേഹം രാഹുൽ ഗാന്ധിയുടെ പൊതുയോഗത്തിലും പങ്കെടുത്തു. ഇന്നലെ റ്റിബറ്റ് ആത്മീയാചാര്യൻ ദലൈ ലാമയും റ്റിബറ്റ് പ്രസിഡന്റ് പെൻപ സെറിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിലേക്ക് മടങ്ങി.

വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് നേതാക്കളായ അനിൽ തോമസ്,എൻ.എസ് നുസൂർ,ചിന്റു കുര്യൻ ജോയ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.