തിരുവനന്തപുരം: ലോകായുക്തയുടെ ചുമതല ഉപലോകായുക്തയായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന് കൈമാറാൻ ഗവർണർ അനുമതി നൽകി. ലോകായുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും വിരമിച്ചതിനെ തുടർന്നാണിത്. ഇരുവരും വിരമിച്ചതോടെ ലോകായുക്തയിലെ ഡിവിഷൻബെഞ്ചില്ലാതായി. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതിക്കേസുകളിലെ വിചാരണയും നിലച്ചിരുന്നു.
ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന് ലോകായുക്തയുടെ ചുമതല കൈമാറാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ 20 ദിവസം തടഞ്ഞുവച്ചിരുന്നു. അതേസമയം ലോകായുക്തയായി ജസ്റ്രിസ് എൻ.അനിൽകുമാറിനെയും ഉപലോകായുക്തയായി ജസ്റ്രിസ് വി.ഷെർസിയെയും മുഖ്യമന്ത്രി അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ്തെങ്കിലും ഫയൽ ഇതുവരെ രാജ്ഭവനിൽ എത്തിയിട്ടില്ല.