കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ചിറ്റായിക്കോട് കുഴിനല്ലൂർ റോഡിന്റെ വശം കഴിഞ്ഞ ദിവസം പെയ്ത മഴവെള്ള പാച്ചിലിൽ ഇടിഞ്ഞ് സമീപത്തെ തോട്ടിലേക്ക് വീണു. ഇതോടെ സ്ഥലത്തെ കുടുംബങ്ങൾ ദുരിതത്തിലായി. നിലവിൽ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. അര കിലോമീറ്ററോളം നടന്നാൽ മാത്രമേ ഇനി റോഡിൽ പ്രവേശിക്കാൻ കഴിയൂ. അടിയന്തര നടപടി ആവശ്യപ്പെട്ട് വാർഡംഗം നാവായിക്കുളം അശോകൻ അധികൃതർക്ക് നിവേദനം നൽകി.