നെയ്യാറ്റിൻകര: വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻ കരയൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മഞ്ചത്തല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ,ജില്ലാ ട്രഷറർ ധനേഷ് ചന്ദ്രൻ,വെള്ളറട രാജേന്ദ്രൻ,ഫിറോസ് ഖാൻ,മലയിൻകീഴ് യൂണിറ്റ് പ്രസിഡന്റ് ജയം.കെ.പണിക്കർ അമരവിള വൈ.എസ്.കുമാർ, പെരുമ്പഴുതൂർ അരുൺ സൗരയു, പാറശാല ശിവപ്രസാദ്,ഏണി തോട്ടം കൃഷ്ണൻ നായർ, വേണുഗോപാൽ,നടരാജൻ,ബാബു.എസ്.നായർ,സതീഷ്,ദാവൂദ്,സതീഷ് ശങ്കർ,സജൻ ജോസ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി മഞ്ചത്തല സുരേഷിനെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി ആന്റണി അലനെയും ട്രഷററായി ശ്രീധരൻ നായരെയും എതിരില്ലാതെ തിരഞ്ഞെടുത്തു.