ആറ്റിങ്ങൽ: നഗരത്തിലെ നദീതീര വാർഡുകളിലും സമീപപ്രദേശത്തും മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നഗരസഭ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.നഗരസഭാ പരിധിയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്തെ സംബന്ധിക്കുന്ന വിവരങ്ങൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും സ്പ്രെഡ് ഷീറ്റിൽ രേഖപ്പെടുത്താനും പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ചുമതല നൽകി. മഴക്കെടുതി രൂക്ഷമായാൽ മുൻകാലങ്ങളിലേതുപോലെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ നഗരസഭ സജ്ജമാണെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.കൺട്രോൾ റൂം നമ്പർ: 8089081316.