കിളിമാനൂർ:മഞ്ഞപ്പാറ മുസ്ലിം ജമാഅത്തിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് പരിപാലന സമിതി ഹജ്ജ് യാത്ര അയപ്പ് നൽകി.ജമാഅത്ത് പ്രസിഡന്റ് എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു.ജമാഅത്ത് ചീഫ് ഇമാം ഷാജഹാൻ ഫൈസി ഉദ്ഘാടനം ചെയ്തു.അൽഹാജ് ചന്ദനത്തോപ്പ് എ.ഷിഹാബുദ്ദീൻ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.ജമാഅത്ത് സെക്രട്ടറി ബി.ഷാജഹാൻ,വൈസ് പ്രസിഡന്റ് എസ്.നസീർ, ട്രഷറർ എസ്.നാസുമുദീൻ,പരിപാലന സമിതി അംഗങ്ങളായ എ.അബ്ദുൾ വാഹിദ്,എസ്.മുഹമ്മദ് റാഫി,ഇമാംമാരായ അബ്ദുൽ സമദ് ബാഖവി.നാഫിഇ,ഷഫാദ് ബാഖവി.നാഫിഇ,ഹനീഫ മൗലവി എന്നിവർ സംസാരിച്ചു.