hi

കിളിമാനൂർ:രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിൽ നഗരൂർ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു.നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഉദ്ഘാടനം നിർവഹിച്ചു.രാജധാനി കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.രാജധാനി സ്കൂൾ ഒഫ് ബിസിനസ് ഡയറക്ടർ രജിത് കരുണാകരൻ,പ്രൊഫസർ ഡോ.ബിജു ഭാസ്കരൻ,അസിസ്റ്റന്റ് പ്രൊഫസർ നയന .എസ് .രാജീവ് എന്നിവർ ശില്പശാലയിൽ ക്ലാസുകൾ നയിച്ചു.രാജധാനി കോളേജ് ചെയർമാൻ ഡോ.ബിജുരമേശ് ഏകദിന ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.