photo

നെയ്യാറ്റിൻകര: ഫെഡറൽ ബാങ്കിനെതിരെയുള്ള ആലുംമൂട് ഗേൾസ് സ്കൂൾ റോഡിൽ അപകടങ്ങൾ പതിവ്. സ്കൂൾ ആരംഭിക്കുന്ന ആശുപത്രി ജംഗ്ഷനിൽ നിന്ന് കാനറാബാങ്ക് റോഡിലൂടെ വാഹനങ്ങൾ അശ്രദ്ധമായി ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതാണ് അപകട ഭീഷണിയാകുന്നത്. ആലുംമൂട്ടിലേക്കുംടിബി ജംഗ്ഷനിലേക്കുംപോകാൻ ഇതുവഴി വാഹനങ്ങളെത്തും.

കഴിഞ്ഞദിവസം രണ്ട് ബൈക്കുകൾ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ടെങ്കിലും വാഹനമോടിച്ചിരുന്നവർ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഫെഡറൽ ബാങ്കിനെതിരെയുള്ള സ്കൂൾ ജംഗ്ഷൻ റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമല്ല.സ്ഥിരം അപകടമേഖലയായ ഇവിടെ ട്രാഫിക് പൊലീസിനെ നിയമിക്കണമെന്നാവശ്യം ശക്തമാണ്.