നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം രാമപുരം ശാഖയിൽ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ കൗൺസിൽ അംഗം കള്ളിക്കാട് ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി.പുതിയ ഭാരവാഹികളായി അഡ്വ.ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), പി.എസ്.ജയചന്ദ്രൻ (വൈസ് പ്രസിഡന്റ്),എസ്.വിജയകുമാർ (സെക്രട്ടറി),സനിൽകുമാർ (യൂണിയൻ പ്രതിനിധി),ജയൻ.എസ്,സംഗീത്.പി.എസ്,സജികുമാർ (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ)എസ്.വിജയൻ,ആദ്യ കൃഷ്ണ,എസ്.പ്രഭാകരൻ,വിജയകുമാർ,സുധർമ,അനിൽകുമാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സനിൽകുമാർ സ്വാഗതവും വിജയകുമാർ നന്ദിയും പറഞ്ഞു.