പാലോട്: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ സ്നേഹാദരവും എന്റെ കൗമുദി താലൂക്കുതല ഉദ്ഘാടനവും ജൂൺ 3ന് ഉച്ചയ്ക്ക് 12ന് പാലോട് കൊല്ലായിൽ എസ്.എൻ.യു.പി സ്കൂളിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. കേരളകൗമുദി സർക്കുലേഷൻ മാനേജർ സേതുനാഥ് എന്റെ കൗമുദി പദ്ധതി വിശദീകരണം നടത്തും.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെയും, എം.ബി.ബി.എസ്, പി.എച്ച്.ഡി നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കും. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ പ്രിജി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ്, വാർഡ് മെമ്പർ സിംലാദേവി, പി.ടി.എ പ്രസിഡന്റ് സുനൈസാ അൻസാരി, വൈസ് പ്രസിഡന്റ് ഹാഷിം റാവുത്തർ, എം.പി.ടി.എ പ്രസിഡന്റ് ഷീജാ അനിൽ എന്നിവർ സംസാരിക്കും. കൊല്ലായിൽ എസ്.എൻ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് നിസാം സ്വാഗതവും കേരളകൗമുദി ഏരിയാ സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി നന്ദിയും പറയും.