തിരുവനന്തപുരം: നാഷണൽ ബാങ്ക് ഒഫ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) കേരള റീജിയണൽ ഓഫീസിലെ ചീഫ് ജനറൽ മാനേജരായി ബൈജു എൻ.കുറുപ്പ് ഇന്ന് ചുമതലയേൽക്കും. ഒഡീഷ, കേരളം, തമിഴ്‌നാട്, അസാം, രാജസ്ഥാൻ എന്നിവിടങ്ങളിലെ നബാർഡ് റീജിയണൽ ഓഫീസുകളിലും മുംബയ് ഹെഡ് ഓഫീസിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. വികസന ബാങ്കിംഗിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവൃത്തി പരിചയമുണ്ട്. എൻജിനിയറിംഗിൽ ബിരുദവും മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.