brahmakumaris

വർക്കല: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെയും വർക്കല എക്സൈസ് റേഞ്ച് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പുകയില വിരുദ്ധറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വർക്കല എക്സൈസ് ഓഫീസിൽ നിന്ന് ആരംഭിച്ച റാലി എക്സൈസ് ഇൻസ്പെക്ടർ സജീവ് ഫ്ലാഗ് ഓഫ് ചെയ്തു. എൻ.സി.സി ഫസ്റ്റ് കേരള ബറ്റാലിയൻ കേഡറ്റുകളും ബ്രഹ്മകുമാരീസ് പ്രവർത്തകരും പങ്കെടുത്തു. വർക്കല മുനിസിപ്പൽ പാർക്കിൽ നടന്ന ലഹരിവിരുദ്ധ പൊതുസമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ കെ.എം.ലാജി,എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം,ബ്രഹ്മകുമാരി മിനി, ബ്രഹ്മകുമാരി ശരണ്യ, വർക്കല എ.എസ്.ഐ ഇതിഹാസ്, എക്സൈസ് അഡിഷണൽ ഗ്രേഡ് ഓഫീസർ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വർക്കല-ശിവഗിരി റെയിൽവെസ്റ്റേഷനിൽ പുകയിലവിരുദ്ധ ചിത്രപ്രദർശനവും പ്രതിജ്ഞയും നടന്നു.