ചേരപ്പള്ളി : വലിയ കലുങ്ക് സമദർശിനി ഗ്രന്ഥശാലയുടെയും എൻ.എ.എസ്.സിയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ ബോധവത്കരണ ക്ലാസ് ആര്യനാട് പൊലീസ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് ആർ.ഡി.ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ എ.എം. ഷാജി, വാർഡ് മെമ്പർ കെ.കെ. രതീഷ്, പോങ്ങോട് രജികുമാർ ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എം. കൃഷ്ണൻ നായർ, സെക്രട്ടറി എസ്. വി. രഞ്ജിത്ത്, എൻ.എ.എസ്.സി പ്രസിഡന്റ് രജിമോൻ, ജോയിന്റ് സെക്രട്ടറി പ്രേംകുമാർ, ഓമനയമ്മ, സ്റ്റാൻലി, പ്രസന്നൻ, സജീവ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.